കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധം അര്‍പ്പിക്കുക.
ലേവ്യര്‍ 19:5
അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങള്‍ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്ക് എന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ അതു ദഹിപ്പിച്ചുകളയണം.
ലേവ്യര്‍ 19:6
വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
ലേവ്യര്‍ 19:4
മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്‍റെ സാബത്ത് ആചരിക്കുകയും വേണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
ലേവ്യര്‍ 19:3
മൂന്നാം ദിവസം അതു ഭക്ഷിക്കുന്നത് നിന്ദ്യമാണ്. അതു സ്വീകാര്യമാവുകയില്ല.
ലേവ്യര്‍ 19:7