അപ്പോള്‍ ഫിലിസ്ത്യര്‍ ഭയചകിതരായി. അവര്‍ പറഞ്ഞു: പാളയത്തില്‍ ദേവന്‍മാര്‍ എത്തിയിട്ടുണ്ട്. നമ്മള്‍ നശിച്ചു! മുന്‍പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.
1 സാമുവല്‍ 4:7
ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ പറഞ്ഞു: ഫിലിസ്ത്യര്‍ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്തുകൊണ്ട് കര്‍ത്താവ് അനുവദിച്ചു? നമുക്ക് ഷീലോയില്‍നിന്നു കര്‍ത്താവിന്‍റെ ഉടമ്പടിയുടെ പേടകം...
1 സാമുവല്‍ 4:3
അങ്ങനെ, അവര്‍ ഷീലോയിലേക്ക് ആളയച്ച് കെരൂബുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ഉടമ്പടിയുടെ പേടകംകൊണ്ടുവന്നു. പേടകത്തോടൊപ്പം ഏലിയുടെ പുത്രന്‍മാരായ ഹോഫ്നിയും ഫിനെഹാസും ഉണ്ടായിരുന്നു.
1 സാമുവല്‍ 4:4
കര്‍ത്താവിന്‍റെ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ മുഴുവന്‍ ആനന്ദം കൊണ്ട് ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു.
1 സാമുവല്‍ 4:5
ആ ശബ്ദം ഫിലിസ്ത്യര്‍ കേട്ടു. ഹെബ്രായരുടെ കൂടാരത്തില്‍നിന്ന് പുറപ്പെടുന്ന ഈ ഉഗ്രാട്ടഹാസത്തിന്‍റെ സൂചനയെന്തെന്ന് അവര്‍ തിരക്കി. കര്‍ത്താവിന്‍റെ പേടകം കൂടാരത്തിലെത്തിയെന്ന് അവര്‍ മനസ്സിലാക്കി.
1 സാമുവല്‍ 4:6