അവര്‍ ദൈവത്തിന്‍റെ പേടകം അബിനാദാബിന്‍റെ വീട്ടില്‍നിന്ന് എടുത്ത് ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസായും അഹിയോവും വണ്ടിതെളിച്ചു.
1 ദിനവൃത്താന്തം 13:7
നമ്മുടെ ദൈവത്തിന്‍റെ പേടകം വീണ്ടും നമുക്കു നമ്മുടെ അടുക്കല്‍ കൊണ്ടുവരാം. സാവൂളിന്‍റെ കാലത്ത് നാം അതിനെ അവഗണിച്ചുകളഞ്ഞു.
1 ദിനവൃത്താന്തം 13:3
ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു.
1 ദിനവൃത്താന്തം 13:4
ദൈവത്തിന്‍റെ പേടകം കിരിയാത്ത്യെയാറിമില്‍നിന്നു കൊണ്ടുവരുന്നതിന്, ഈജിപ്തിലെ ഷീഹോര്‍ മുതല്‍ ഹമാത്തിലേക്കുള്ള വഴിവരെയുള്ള ഇസ്രായേല്യരെ ദാവീദ് വിളിച്ചുകൂട്ടി.
1 ദിനവൃത്താന്തം 13:5
കെരൂബുകളുടെ മധ്യേ വസിക്കുന്ന കര്‍ത്താവിന്‍റെ നാമം ധരിക്കുന്ന പേടകം കൊണ്ടുവരുന്നതിന് ദാവീദും ഇസ്രായേല്യരും യൂദായിലെ കിരിയാത്ത്യയാറിമില്‍ ബാലായില്‍ ചെന്നു.
1 ദിനവൃത്താന്തം 13:6