അതുകൊണ്ടാണ് റോമായിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നത്.
റോമാ 1:15
നിങ്ങളെ സ്ഥൈര്യപ്പെടുത്താന്‍ എന്തെങ്കിലും ആത്മീയവരം നിങ്ങള്‍ക്കു നല്‍കേണ്ടതിനു നിങ്ങളെക്കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
റോമാ 1:11
ഗ്രീക്കുകാരോടും അപരിഷ് കൃതരോടും വിജ്ഞാനികളോടും അജ്ഞന്‍മാരോടും ഞാന്‍ കടപ്പെട്ടവനാണ്.
റോമാ 1:14
സഹോദരരേ, ഇതു നിങ്ങള്‍ മനസ്സിലാക്കണം: മറ്റു വിജാതീയരുടെയിടയിലെന്നപോലെ നിങ്ങളുടെയിടയിലും ഫലമുളവാകുന്നതിനു നിങ്ങളുടെ അടുക്കല്‍ വരാന്‍ പലപ്പോഴും ഞാന്‍ ഒരുങ്ങിയതാണ്; എന്നാല്‍, ഇതുവരെയും എനിക്കു തടസ്സം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
റോമാ 1:13
എന്‍റെയും നിങ്ങളുടെയും വിശ്വാസം നമ്മെ പരസ്പരം പ്രോത്സാഹിപ്പിക്കുമല്ലോ.
റോമാ 1:12