യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയുംകുറിച്ചു പറയേണ്ട സമയമാണിത്.
സംഖ്യ 23:23
ബാലാക് അവനോടു പറഞ്ഞു: വരുക, മറ്റൊരിടത്തേക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. അവിടെനിന്ന് അവരെ ശപിക്കാന്‍ കര്‍ത്താവു സമ്മതിച്ചേക്കും.
സംഖ്യ 23:27
ബാലാം പറഞ്ഞു: കര്‍ത്താവു കല്‍പിക്കുന്നതെല്ലാം ചെയ്യേണ്ട തുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ?
സംഖ്യ 23:26
ബാലാക് ബാലാമിനോടു പറഞ്ഞു: നീ അവരെ ശപിക്കുകയും വേണ്ടാ; അനുഗ്രഹിക്കുകയും വേണ്ടാ.
സംഖ്യ 23:25
ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല.
സംഖ്യ 23:24