കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്‍റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്ലെഹെംകാരനായ ജസ്സെയുടെ...
1 സാമുവല്‍ 16:1
സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക.
1 സാമുവല്‍ 16:2
ജസ്സെയെയും ബലിയര്‍പ്പണത്തിനു ക്ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം. ഞാന്‍ പറയുന്നവനെ എനിക്കായി നീ അഭിഷേകംചെയ്യണം.
1 സാമുവല്‍ 16:3
കര്‍ത്താവ് കല്‍പിച്ചതുപോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. അവന്‍ ബേത്ലെഹെമിലെത്തി. നഗരത്തിലെ ശ്രേഷ്ഠന്‍മാര്‍ ഭയപരവശരായി അവനെ കാണാന്‍ വന്നു. അവര്‍ ചോദിച്ചു: അങ്ങയുടെ വരവ് ശുഭസൂചകമോ?
1 സാമുവല്‍ 16:4
സാമുവല്‍ പിന്നീടൊരിക്കലും സാവൂളിനെ കണ്ടില്ല. അവനെ ഓര്‍ത്ത് സാമുവല്‍ ദുഃഖിച്ചു. സാവൂളിനെ ഇസ്രായേലിന്‍റെ രാജാവാക്കിയതില്‍ കര്‍ത്താവ് ഖേദിച്ചു.
1 സാമുവല്‍ 15:35