സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും കര്‍ത്താവ് അരുളിച്ചെയ്യുന്നു.
സഖറിയാ 2:10
നിങ്ങളെ കവര്‍ച്ചചെയ്ത ജനതകളുടെ അടുത്തേക്ക് അവിടുത്തെ മഹത്വം എന്നെ അയച്ചു. നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്ണമണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന് അരുളിച്ചെയ്യുന്നു:
സഖറിയാ 2:8
ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും. അവരെ സേവിച്ചവര്‍ക്ക് അവര്‍ കൊള്ളമുതലാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
സഖറിയാ 2:9