നീലത്തുണികൊണ്ട് വിളക്കുകാല്‍, വിളക്കുകള്‍, തിരി മുറിക്കാനുള്ള കത്രികകള്‍, തട്ടങ്ങള്‍, എണ്ണപ്പാത്രങ്ങള്‍ ഇവ മൂടണം.
സംഖ്യ 4:9
അവയുടെമേല്‍ ചെമന്നതുണി വിരിച്ച് ആട്ടിന്‍തോലു പൊതിയണം. മേശ വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
സംഖ്യ 4:8
തിരുസന്നിധാനമേശയില്‍ നീലത്തുണി വിരിച്ച്, താലങ്ങളും തട്ടങ്ങളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും അതിന്‍മേല്‍ വയ്ക്കണം. ദിനംതോറും സമര്‍പ്പിക്കുന്ന അപ്പവും അതിന്‍മേല്‍ ഉണ്ടായിരിക്കണം.
സംഖ്യ 4:7