അവരെ അനുധാവനം ചെയ്യുന്നവന്‍ സുരക്ഷിതനായി കടന്നുപോകുന്നു; അവന്‍റെ കാലടികള്‍ പാതയില്‍ സ്പര്‍ശിക്കുന്നുപോലുമില്ല.
ഏശയ്യാ 41:3
ആരംഭം മുതല്‍ തലമുറകള്‍ക്ക് ഉണ്‍മ നല്‍കി ഇവയെല്ലാംപ്രവര്‍ത്തിച്ചത് ആരാണ്? ആദിയിലുള്ളവനും അവസാനത്തവനോടു കൂടെയുള്ളവനുമായ കര്‍ത്താവായ ഞാനാണ്; ഞാന്‍ തന്നെ അവന്‍ .
ഏശയ്യാ 41:4
തീരദേശങ്ങള്‍ കണ്ടു ഭയപ്പെടുന്നു; ഭൂമിയുടെ അതിര്‍ത്തികള്‍ വിറകൊള്ളുന്നു; അവര്‍ ഒരുമിച്ച് അടുത്തു വരുന്നു.
ഏശയ്യാ 41:5
തീരദേശങ്ങളെ, നിശ്ശബ്ദമായിരുന്ന് എന്‍റെ വാക്കു കേള്‍ക്കുക. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ; അടുത്തുവന്നു സംസാരിക്കട്ടെ; നമുക്കു വിധിക്കായി ഒരുമിച്ചുകൂടാം.
ഏശയ്യാ 41:1
ഓരോ കാല്‍വയ്പിലും വിജയം വരിക്കുന്ന കിഴക്കുനിന്നു വരുന്നവനെ ഉയര്‍ത്തിയത് ആര്? രാജാക്കന്‍മാരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവിടുന്ന് ജന തകളെ അവന് ഏല്‍പ്പിച്ചു കൊടുത്തു. വാളുകൊണ്ട് അവന്‍ അവരെ പൊടിപോലെയാക്കി; വില്ലുകൊണ്ടു കാറ്റില്‍...
ഏശയ്യാ 41:2