കാഹളം മുഴങ്ങി; എല്ലാം സജ്ജമായി. എന്നാല്‍ ആരുംയുദ്ധത്തിനു പോകുന്നില്ല. എന്തെന്നാല്‍, ജനം മുഴുവന്‍റെയുംമേല്‍ എന്‍റെ ക്രോധം പതിച്ചിരിക്കുന്നു.
എസെക്കിയേല്‍ 7:14
പുറമേ വാള്‍, അകമേ പട്ടിണിയും പകര്‍ച്ചവ്യാധിയും, നഗരത്തിനു പുറത്തുള്ളവന്‍ വാളാല്‍ മരിക്കും. പട്ടണത്തിലുള്ളവനെ പട്ടിണിയും പകര്‍ച്ചവ്യാധിയും വിഴുങ്ങും.
എസെക്കിയേല്‍ 7:15
ഇവയെ അതിജീവിച്ച് രക്ഷപെടുന്നവര്‍ തങ്ങളുടെ തിന്‍മകളോര്‍ത്തു വിലപിച്ചുകൊണ്ട് താഴ്വരകളില്‍നിന്ന് പ്രാവുകളെന്നപോലെ മലകളില്‍ അഭയം തേടും.
എസെക്കിയേല്‍ 7:16
എല്ലാ കരങ്ങളും ദുര്‍ബലമാകും. കാല്‍മുട്ടുകള്‍ വിറയ്ക്കും.
എസെക്കിയേല്‍ 7:17
ഇരുവരും ജീവിച്ചിരുന്നാല്‍ത്തന്നെ വില്‍ക്കുന്നവനു വിറ്റതു തിരിച്ചു കിട്ടുകയില്ല, എന്തെന്നാല്‍ ജനം മുഴുവന്‍റെയുംമേല്‍ എന്‍റെ ക്രോധം പതിച്ചിരിക്കുന്നു. അകൃത്യങ്ങളില്‍ തുടരുന്നതുകൊണ്ട് ഒരുവനും ജീവന്‍ നില നിര്‍ത്താനാവില്ല.
എസെക്കിയേല്‍ 7:13