Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതില്‍ എന്തു മേന്‍മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പ കൊടുക്കുന്നില്ലേ?
ലൂക്കാ 6:34
മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍.
ലൂക്കാ 6:31
നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്‍മ ചെയ്യുന്നതില്‍ എന്തു മേന്‍മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ.
ലൂക്കാ 6:33
എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്‍റെ...
ലൂക്കാ 6:35
നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിക്കുന്നതില്‍ എന്തുമേന്‍മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
ലൂക്കാ 6:32

പഴയ നിയമം

   

ഏശയ്യാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66     
   

ഏശയ്യാ39

ബാബിലോണ്‍ ദൂതന്‍മാര്‍

1 അക്കാലത്ത്, ഹെസക്കിയാരാജാവ് രോഗിയായിരുന്നിട്ടും സുഖം പ്രാപിച്ചു എന്നു കേട്ട് ബലാദാന്‍റെ പുത്രനും ബാബിലോണ്‍ രാജാവുമായ മെറോദാക്കുബലാദാന്‍ എഴുത്തുകളും സമ്മാനങ്ങളുമായി ദൂതന്‍മാരെ അവന്‍റെ അടുത്തേക്കയച്ചു.2 ഹെസക്കിയാ അവരെ സ്വീകരിച്ചു. അവന്‍ തന്‍റെ ഭണ്ഡാരവും വെള്ളിയും സ്വര്‍ണവും സുഗന്ധവ്യഞ്ജനങ്ങളും പരിമളതൈലവും തന്‍റെ ആയുധശാല മുഴുവനും സംഭരണശാലകളില്‍ ഉണ്ടായിരുന്ന സര്‍വവും അവര്‍ക്കു കാണിച്ചുകൊടുത്തു. ഹെസക്കിയാ അവരെ കാണിക്കാത്തതായി അവന്‍റെ കൊട്ടാരത്തിലോ രാജ്യത3 ഏശയ്യാ പ്രവാചകന്‍ ഹെസക്കിയാരാജാവിനെ സമീപിച്ചു ചോദിച്ചു: ഇവര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്‍റെ അടുത്തു വന്നു? ഹെസക്കിയാ പറഞ്ഞു: അവര്‍ വിദൂരസ്ഥമായ ബാബിലോണില്‍നിന്നാണ് എന്‍റെ അടുത്തു വന്നത്.4 അവന്‍ ചോദിച്ചു: അവര്‍ നിന്‍റെ ഭവനത്തില്‍ എന്തെല്ലാം കണ്ടു? ഹെസക്കിയാ പറഞ്ഞു: എന്‍റെ ഭവനത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ അവരെ കാണിക്കാത്തതായി എന്‍റെ സംഭരണ ശാലകളില്‍ ഒന്നുമില്ല.5 ഏശയ്യാ ഹെസക്കിയായോടു പറഞ്ഞു: സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ വാക്കു ശ്രവിക്കുക.6 നിന്‍റെ ഭവനത്തിലുള്ളതും ഇന്നുവരെ നിന്‍റെ പിതാക്കന്‍മാര്‍ സമ്പാദിച്ചതുമായ സകലതും ബാബിലോണിലേക്കു കൊണ്ടുപോകുന്ന ദിനങ്ങള്‍ വരുന്നു. ഒന്നും അവശേഷിക്കുകയില്ലെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.7 നിനക്കു ജനിച്ച നിന്‍റെ സ്വന്തം പുത്രന്‍മാരില്‍ ചിലരെയും പിടിച്ചുകൊണ്ടു പോകും. ബാബിലോണ്‍രാജാവിന്‍റെ കൊട്ടാരത്തിലെ ഷണ്‍ഡന്‍മാരായിരിക്കും അവര്‍.8 ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ സംസാരിച്ച കര്‍ത്താവിന്‍റെ വചനങ്ങള്‍ ശ്രേഷ്ഠമാണ്. എന്തുകൊണ്ടെന്നാല്‍, അവന്‍ വിചാരിച്ചു: എന്‍റെ നാളുകളില്‍ സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും.