പ്രഗദ്ഭനും രാജവംശജനുമായ ലിസിയാസിനെയൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തിന്‍റെ അതിര്‍ത്തിവരെയുള്ള പ്രദേശത്തെ ഭരണകാര്യങ്ങള്‍ ഏല്‍പിച്ചു.
1 മക്കബായര്‍ 3:32
മടങ്ങിവരുന്നതുവരെ അവന്‍റെ മകന്‍ അന്തിയോക്കസിനെ സംരക്ഷിക്കാനും ലിസിയാസിനെ ചുമതലപ്പെടുത്തിയിരുന്നു.
1 മക്കബായര്‍ 3:33
അസ്വസ്ഥനായ അവന്‍ പേര്‍ഷ്യയില്‍പോയി നികുതി പിരിച്ച് വലിയൊരു സംഖ്യ ശേഖരിക്കാന്‍ തീരുമാനിച്ചു.
1 മക്കബായര്‍ 3:31
ഭടന്‍മാരിലും ആനകളിലും പകുതി അവനെ ഏല്‍പിച്ചു; ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു നിര്‍ദേശങ്ങളും നല്‍കി. യൂദായിലെയും ജറുസലെമിലെയും നിവാസികളെ സംബന്ധിച്ചുള്ള നിര്‍ദേശമിതായിരുന്നു:
1 മക്കബായര്‍ 3:34
സൈന്യത്തെ അയച്ച് ഇസ്രായേലിനെയും ജറുസലെമില്‍ അവശേഷിച്ചവരെയും നിശ്ശേഷം നശിപ്പിച്ച് നാട്ടില്‍ അവരുടെ സ്മരണപോലും ഇല്ലാതാക്കുക.
1 മക്കബായര്‍ 3:35