അവരോടുകൂടെ ഹേമാന്‍,യദുഥൂന്‍ എന്നിവരും, കര്‍ത്താവിന്‍റെ അനന്തകാരുണ്യം പ്രകീര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരും നിയുക്തരായി.
1 ദിനവൃത്താന്തം 16:41
ഹേമാനുംയദുഥൂനും ആണ് ആരാധനാഗീതത്തിന് കാഹളവും കൈത്താളവും മറ്റു വാദ്യോപകരണങ്ങളും വാദനം ചെയ്തത്.യദുഥൂന്‍റെ പുത്രന്‍മാരെ വാതില്‍കാവല്‍ക്കാരായി നിയോഗിച്ചു.
1 ദിനവൃത്താന്തം 16:42
പിന്നീട് ജനം വീടുകളിലേക്കു മടങ്ങി. ദാവീദ് തന്‍റെ കുടുംബത്തെ ആശീര്‍വദിക്കാന്‍ പോയി.
1 ദിനവൃത്താന്തം 16:43
ഇസ്രായേലിന് കര്‍ത്താവ് നല്‍കിയതും നിയമഗ്രന്ഥങ്ങളില്‍ എഴുതിയിരുന്നതുമായ കല്‍പനകള്‍ അനുസരിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും മുടങ്ങാതെ ബലിപീഠത്തിന്‍മേല്‍ അവര്‍ കര്‍ത്താവിന് ദഹനബലി അര്‍പ്പിച്ചു.
1 ദിനവൃത്താന്തം 16:40
ദാവീദ് കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്‍റെ പേടകം കൂടാരത്തിലാണ്.
1 ദിനവൃത്താന്തം 17:1