ജനത്തിന്‍റെ കണക്കെടുത്തത് ദൈവത്തിന് അനിഷ്ടമായി; അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു.
1 ദിനവൃത്താന്തം 21:7
എന്നാല്‍, ലേവ്യരെയും ബഞ്ചമിന്‍ഗോത്രജരെയും യോവാബ് എണ്ണിയില്ല. കാരണം, രാജകല്‍പനയോട് അവന് വലിയ വിദ്വേഷം തോന്നി.
1 ദിനവൃത്താന്തം 21:6
യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. ഇസ്രായേലില്‍ യോദ്ധാക്കള്‍ ആകെ പതിനൊന്നുലക്ഷം; യൂദായില്‍ നാലുലക്ഷത്തിയെഴുപതിനായിരം.
1 ദിനവൃത്താന്തം 21:5
ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു: ഇതുവഴി ഞാന്‍ വലിയ പാപം ചെയ്തുപോയി. അവിടുത്തെ ദാസന്‍റെ അകൃത്യം ക്ഷമിക്കണമേ! വലിയ ഭോഷത്തമാണു ഞാന്‍ ചെയ്തത്.
1 ദിനവൃത്താന്തം 21:8
യോവാബിനു രാജകല്‍പന അനുസരിക്കേണ്ടിവന്നു. അവന്‍ ഇസ്രായേല്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ജറുസലെമില്‍ തിരിച്ചെത്തി.
1 ദിനവൃത്താന്തം 21:4