എന്‍റെ മകളെ പരിഗ്രഹിക്കുന്നതു നിന്‍റെ അവകാശമാണ്. എന്നാല്‍, ഒരു കാര്യം എനിക്കു നിന്നോടു തുറന്നു പറയാനുണ്ട്.
തോബിത് 7:10
എന്‍റെ പുത്രിയെ ഞാന്‍ ഏഴു ഭര്‍ത്താക്കന്‍മാര്‍ക്കു നല്‍കിയതാണ്. എന്നാല്‍ ഓരോരുത്തനും അവളെ സമീപിച്ച രാത്രിയില്‍ത്തന്നെ മൃതിയടഞ്ഞു. എന്നാല്‍, ഇപ്പോള്‍ നീ ആഹ്ലാദിക്കുക. തോബിയാസ് പ്രതിവചിച്ചു: നീ ഇക്കാര്യത്തില്‍ ഉറപ്പുതരാതെ ഞാന്‍ ...
തോബിത് 7:11
റഗുവേല്‍ പറഞ്ഞു: ഇപ്പോള്‍ത്തന്നെ നിയമപ്രകാരം അവളെ സ്വീകരിച്ചുകൊള്ളുക. നീ അവളുടെ ബന്ധുവാണ്; അവള്‍ നിനക്കു സ്വന്തവും. കാരുണ്യവാനായ ദൈവം നിങ്ങള്‍ക്ക് ഇരുവര്‍ക്കും ശുഭം വരുത്തട്ടെ!
തോബിത് 7:12
അവന്‍ പുത്രി സാറായെ കൈയ്ക്കുപിടിച്ച് തോബിയാസിനു ഭാര്യയായി നല്‍കിക്കൊണ്ടു പറഞ്ഞു: ഇതാ, ഇവളെ മോശയുടെ നിയമമനുസരിച്ചു സ്വീകരിച്ചുകൊള്ളുക. നിന്‍റെ പിതാവിന്‍റെ അടുത്തേക്ക് അവളെ കൊണ്ടുപോവുക. അവന്‍ അവരെ അനുഗ്രഹിച്ചു.
തോബിത് 7:13
അവന്‍ ഭാര്യ എദ്നായെ വിളിച്ച്, ഒരു ചുരുള്‍ എടുത്ത്, അതില്‍ വിവാഹ വാഗ്ദാനം എഴുതി. അവര്‍ അതില്‍ തങ്ങളുടെ മുദ്രയും വച്ചു.
തോബിത് 7:14