Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
കര്‍ത്താവു നിന്‍റെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടെ.
2 തിമോത്തേയോസ് 4:22
ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പസ്തോലനുമായ പൗലോസില്‍നിന്ന്:
തീത്തോസ് 1:1
നമ്മുടെ രക്ഷകനായദൈവത്തിന്‍റെ കല്‍പനയാല്‍ ഈ പ്രഘോ ഷണത്തിനു നിയുക്തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസം വഴിയഥാര്‍ഥത്തില്‍ എന്‍റെ പുത്രനായ തീത്തോസിന് എഴുതുന്നത്. പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ...
തീത്തോസ് 1:4
ഈ പ്രത്യാശ, വ്യാജം പറയാത്തവനായ ദൈവംയുഗങ്ങള്‍ക്കുമുമ്പു വാഗ്ദാനം ചെയ്തിട്ടുള്ളതും തക്കസമയത്ത് തന്‍റെ വചനത്തിന്‍റെ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.
തീത്തോസ് 1:3
ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്തിക്കുചേര്‍ന്ന സത്യത്തിന്‍റെ ജ്ഞാനത്തെയും നിത്യജീവന്‍റെ പ്രത്യാശയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.
തീത്തോസ് 1:2

പഴയ നിയമം

   

ഏശയ്യാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66     
   

ഏശയ്യാ18

എത്യോപ്യയ്ക്കെതിരേ

1 എത്യോപ്യായിലെ നദികള്‍ക്ക് അക്കരെയുള്ള ചിറകടിശബ്ദമുയര്‍ത്തുന്ന ദേശം!2 നൈല്‍നദിയിലൂടെ ഈറ്റച്ചങ്ങാടത്തില്‍ ദൂതന്‍മാരെ അയയ്ക്കുന്ന ദേശം! വേഗമേറിയ ദൂതന്‍മാരേ, ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയുടെ അടുത്തേക്ക്, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്നവരുടെ അടുത്തേക്ക്, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടതുമായ3 ഭൂവാസികളേ, മലകളില്‍ അടയാളം ഉയരുമ്പോള്‍ നോക്കുവിന്‍; കാഹളം മുഴങ്ങുമ്പോള്‍ ശ്രദ്ധിക്കുവിന്‍.4 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു: മധ്യാഹ്നസൂര്യന്‍റെ തെളിവോടെ, കൊയ്ത്തുകാലത്തെ തുഷാരമേഘംപോലെ ഞാന്‍ എന്‍റെ മന്ദിരത്തിലിരുന്നു വീക്ഷിക്കും.5 പൂക്കാലം കഴിഞ്ഞ് മുന്തിരി വിളയുന്ന സമയത്ത് വിളവെടുപ്പിനുമുന്‍പ്, അവിടുന്ന് മുളപ്പുകളെ അരിവാള്‍കൊണ്ടു മുറിച്ചുകളയും. പടര്‍ന്നു വളരുന്ന ശാഖകളെ അവിടുന്ന് വെട്ടിക്കളയും.6 അവ മലകളിലെ കഴുകന്‍മാര്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കുമായി ഉപേക്ഷിക്കപ്പെടും. വേനല്‍ക്കാലത്തു കഴുകന്‍മാരും മഞ്ഞുകാലത്തു വന്യമൃഗങ്ങളും അതു തിന്നും.7 ആ സമയത്തു ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയില്‍നിന്ന്, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്ന ജനതയില്‍ നിന്ന്, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെടുന്നതുമായരാജ്യത്തുനിന്ന്,സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ നാമം വഹിക്കുന്ന സീയോന്‍മലയിലേക്ക്