നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം.
കൊളോസോസ് 4:6
ദൈവം വചനത്തിന്‍റെ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ ക്രിസ്തുവിന്‍റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്ധനസ്ഥനായിരിക്കുന്നത്.
കൊളോസോസ് 4:3
പുറമേയുള്ളവരോടു നിങ്ങള്‍ വിവേകപൂര്‍വം വര്‍ത്തിക്കുവിന്‍. സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുക.
കൊളോസോസ് 4:5
എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിക്കിക്കോസ് നിങ്ങളെ അറിയിക്കും. അവന്‍ എന്‍റെ വത്സലസഹോദരനും കര്‍ത്താവില്‍ വിശ്വസ്തശുശ്രൂഷകനും സഹസേവ കനുമത്രേ.
കൊളോസോസ് 4:7
പ്രസംഗിക്കാന്‍ എനിക്കുള്ള ഉത്തരവാദിത്വമനുസരിച്ച്, ആ രഹസ്യം ഞാന്‍ പ്രസ്പഷ്ടമാക്കാന്‍ ഇടയാകുന്നതിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.
കൊളോസോസ് 4:4