Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്‍റെ സ്നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും;...
സെഫാനിയാ 3:18
നിന്‍റെ മര്‍ദകരെയെല്ലാം അന്നു ഞാന്‍ ശിക്ഷിക്കും. മുടന്തരെ ഞാന്‍ രക്ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജയെ ഞാന്‍ സ്തുതിയും ഭൂമി മുഴുവന്‍ വ്യാപിച്ച കീര്‍ത്തിയും ആക്കും.
സെഫാനിയാ 3:19
അന്ന്, നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന അന്ന്, ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു കൊണ്ടുവരും. നിങ്ങള്‍ കാണ്‍കേ നിങ്ങളുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കുമ്പോള്‍ നിങ്ങളെ എല്ലാ ജനതകളുടെയും ഇടയില്‍ ഞാന്‍ പ്രഖ്യാതരും പ്രകീര്‍ത്തിതരും ആക്കും ...
സെഫാനിയാ 3:20
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍റെ ആലയം പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു.
ഹഗ്ഗായി 1:2
ദാരിയൂസ് രാജാവിന്‍റെ രണ്ടാം ഭരണ വര്‍ഷം ആറാംമാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേ ലിന്‍റെ മകന്‍ സെറുബാബേലിനും,യഹോസദാക്കിന്‍റെ മകനും പ്രധാനപുരോഹിത നുമായ ജോഷ്വയ്ക്കും ഹഗ്ഗായി പ്രവാചകന്‍വഴി ലഭിച്ച കര്‍ത്താവിന്‍റെ ...
ഹഗ്ഗായി 1:1

പഴയ നിയമം

   

ഹോസിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14     
   

ഹോസിയാ3

അവിശ്വസ്തയെ തിരിച്ചെടുക്കുന്നു

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയും ആയ ഒരുവളെ സ്നേഹിക്കുക. മുന്തിരിയടകള്‍ ഇഷ്ടപ്പെടുകയും അന്യദേവന്‍മാരുടെ പിറകേപോവുകയും ചെയ്തിട്ടും ഇസ്രായേല്‍ ജനത്തെ കര്‍ത്താവ് സ്നേഹിക്കുന്നതുപോലെ തന്നെ.2 പതിനഞ്ചു ഷെക്കല്‍ വെള്ളിയും ഒന്നര ഹോമര്‍ ബാര്‍ലിയും കൊടുത്തു ഞാനവളെ സ്വന്തമാക്കി.3 ഞാന്‍ അവളോടു പറഞ്ഞു: ദീര്‍ഘനാള്‍ നീ എന്‍േറതായിരിക്കണം. നീ വ്യഭിചരിക്കരുത്; അന്യപുരുഷന്‍േറ താവരുത്.4 ഞാന്‍ നിനക്കും അങ്ങനെയായിരിക്കും. രാജാക്കന്‍മാരോ പ്രഭുക്കന്‍മാരോ ആരാധനാസ്തംഭമോ എഫോദോ കുലദൈവങ്ങളോ ഇല്ലാതെ ഇസ്രായേല്‍ മക്കള്‍ ഏറെക്കാലം കഴിയും.5 പിന്നീട് അവര്‍ തിരിച്ചുവന്ന് തങ്ങളുടെദൈവമായ കര്‍ത്താവിനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. ആ നാളുകളില്‍ ഭയഭക്തികളോടെ അവര്‍ കര്‍ത്താവിന്‍റെ അടുക്കല്‍ തിരിച്ചുവരും. അവിടുത്തെ കൃപയ്ക്ക് അവര്‍ പാത്രമാകും.