അതുകൊണ്ടു നിങ്ങള്‍ ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണയിച്ചിരിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവകൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്.
ലേവ്യര്‍ 20:25
എന്‍റെ മുന്‍പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്. നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു.
ലേവ്യര്‍ 20:26
മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്‍മാര്‍ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ രക്തം അവരുടെമേല്‍ പതിക്കട്ടെ.
ലേവ്യര്‍ 20:27