അവിടുന്ന് വാഴ്ത്തപ്പെട്ടവന്‍!
ഏകസന്താനങ്ങളായ ആ രണ്ടുപേരിലും
അവിടുന്ന് കരുണ വര്‍ഷിച്ചിരിക്കുന്നു.
കര്‍ത്താവേ, അവരില്‍ കനിയണമേ!
ആരോഗ്യവും സന്തോഷവും കൃപയും നല്‍കി
അവരുടെ ജീവിതത്തെ ധന്യമാക്കണമേ!
തോബിത് 8:17
അവിടുന്ന് വാഴ്ത്തപ്പെട്ടവന്‍; എന്തെന്നാല്‍,
അവിടുന്ന് എനിക്കു സന്തോഷമേകി.
ഞാന്‍ ശങ്കിച്ചതുപോലെ എനിക്കു സംഭവിച്ചില്ല.
അവിടുത്തെ അനന്ത കാരുണ്യത്തിന്
അനുസൃതമായി
അവിടുന്ന് ഞങ്ങളോടു വര്‍ത്തിച്ചു.
തോബിത് 8:16
അപ്പോള്‍ റഗുവേല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു:
ദൈവമേ, നിര്‍മലവും പരിശുദ്ധവുമായ
സ്തുതികളാല്‍ അവിടുന്ന് വാഴ്ത്തപ്പെടട്ടെ.
അവിടുത്തെ വിശുദ്ധരും
സകല സൃഷ്ടികളും അവിടുത്തെ വാഴ്ത്തട്ടെ!
അവിടുത്തെ ദൂതന്‍മാരും...
തോബിത് 8:15
അവള്‍ തിരിയെ വന്ന് അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചു.
തോബിത് 8:14
അവന്‍ ജീവിച്ചിരിക്കുന്നുവോ എന്ന് അന്വേഷിക്കുക. മരിച്ചെങ്കില്‍, ആരുമറിയാതെ നമുക്ക് അവനെ സംസ്കരിക്കാം.
തോബിത് 8:12