സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താംമാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു.
ജറെമിയാ 52:4
കര്‍ത്താവിന്‍റെ കോപം ജറുസലെമിന്‍റെയും യൂദായുടെയും മേല്‍ നിപതിച്ചു. അവിടുന്ന് അവരെ തന്‍റെ സന്നിധിയില്‍നിന്നു നിഷ്കാസനം ചെയ്തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു.
ജറെമിയാ 52:3
യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്‍റെ മുന്‍പില്‍ തിന്‍മചെയ്തു.
ജറെമിയാ 52:2
നാലാംമാസം ഒന്‍പതാം ദിവസം നാട്ടില്‍ ഭക്ഷണം തീര്‍ന്ന് ക്ഷാമം രൂക്ഷമായിരിക്കേ അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി.
ജറെമിയാ 52:6
അവന്‍റെ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു.
ജറെമിയാ 52:5