കല്‍ദായരുടെ കരങ്ങളില്‍ നഗരം ഏല്‍പിക്കപ്പെട്ടിട്ടും, സാക്ഷികളെ മുന്‍നിര്‍ത്തി നിലം വിലയ്ക്കു വാങ്ങുക എന്ന് ദൈവമായ കര്‍ത്താവേ, അവിടുന്ന് എന്നോടു കല്‍പിച്ചുവല്ലോ.
ജറെമിയാ 32:25
ഇതാ, നഗരം പിടിച്ചടക്കാന്‍ കല്‍ദായര്‍ ഉപരോധദുര്‍ഗം നിര്‍മിച്ച് ആക്രമിക്കുന്നു. വാളും ക്ഷാമവും പകര്‍ച്ചവ്യാധിയും നിമിത്തം ഈ നഗരം അവരുടെ കൈയില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അരുളിച്ചെയ്തതെല്ലാം സംഭവിച്ചത് അങ്ങ് കാണുന്നുണ്ടല്ലോ.
ജറെമിയാ 32:24
അവര്‍ വന്ന് അതു കൈവശപ്പെടുത്തി. എങ്കിലും അവര്‍ അങ്ങയുടെ വാക്കു കേള്‍ക്കുകയോ നിയമ മനുസരിക്കുകയോ ചെയ്തില്ല. അങ്ങ് ചെയ്യാന്‍ കല്‍പിച്ചതൊന്നും അവര്‍ ചെയ്തില്ല. അതിനാല്‍ ഈ തിന്‍മകളെല്ലാം അവരുടെമേല്‍ അങ്ങു വരുത്തി.
ജറെമിയാ 32:23