ആര്‍ത്തിയോടെ അലറിയടുക്കുന്ന സിംഹംപോലെ
അവ എന്‍റെ നേരെ വായ് പിളര്‍ന്നിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 22:13
ഒഴിച്ചുകളഞ്ഞവെള്ളംപോലെയാണു ഞാന്‍, സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു;
എന്‍റെ ഹൃദയം മെഴുകുപോലെയായി;
എന്‍റെ ഉള്ളില്‍ അത് ഉരുകിക്കൊണ്ടിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 22:14
എന്‍റെ അണ്ണാക്ക് ഓടിന്‍റെ കഷണംപോലെ വരണ്ടിരിക്കുന്നു;
എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു;
അവിടുന്ന് എന്നെ മരണത്തിന്‍റെ
പൂഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 22:15
കാളക്കൂറ്റന്‍മാര്‍ എന്നെ വളഞ്ഞിരിക്കുന്നു;
ബാഷാന്‍കാളക്കൂറ്റന്‍മാര്‍ എന്നെചുറ്റിയിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 22:12
എന്നില്‍നിന്ന് അകന്നു നില്‍ക്കരുതേ!
ഇതാ, ദുരിതം അടുത്തിരിക്കുന്നു.സഹായത്തിനാരുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 22:11