നാഥാന്‍ കര്‍ത്താവിന്‍റെ നിര്‍ദേശമനുസരിച്ച് അവനുയദീദിയ എന്നു പേരിട്ടു.
2 സാമുവല്‍ 12:25
യോവാബ് അമ്മോന്യരുടെ റബ്ബാ ആക്രമിച്ചു രാജകീയപട്ടണം പിടിച്ചെടുത്തു.
2 സാമുവല്‍ 12:26
അവന്‍ ദൂതന്‍മാരെ അയച്ച് ദാവീദിനോട് പറഞ്ഞു: ഞാന്‍ റബ്ബാ ആക്രമിച്ച് അവിടത്തെ ജലസംഭരണികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു.
2 സാമുവല്‍ 12:27
ബാക്കി സൈന്യത്തെനയിച്ച് നഗരം വളഞ്ഞ് നീ തന്നെ അതു പിടിച്ച ടക്കുക. അല്ലെങ്കില്‍, നഗരം ഞാന്‍ പിടിച്ചടക്കുകയും അത് എന്‍റെ പേരില്‍ അറിയപ്പെടാന്‍ ഇടയാവുകയും ചെയ്യുമല്ലോ.
2 സാമുവല്‍ 12:28
പിന്നെ, ദാവീദ്, തന്‍റെ ഭാര്യ ബെത്ഷെബായെ ആശ്വസിപ്പിച്ചു. അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. ദാവീദ് അവനു സോള മന്‍ എന്നു പേരിട്ടു. കര്‍ത്താവ് അവനെ സ്നേഹിച്ചു.
2 സാമുവല്‍ 12:24