അപ്പോള്‍ ദാവീദുരാജാവ് കൂടാരത്തിനകത്തുചെന്നു കര്‍ത്താവിന്‍റെ സന്നിധിയിലിരുന്നു പ്രാര്‍ഥിച്ചു.
2 സാമുവല്‍ 7:18
ഈ വാക്കുകളും ദര്‍ശനവും നാഥാന്‍ ദാവീദിനെ അറിയിച്ചു.
2 സാമുവല്‍ 7:17
നിന്‍റെ കുടുംബവും രാജത്വവും എന്‍റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്‍റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.
2 സാമുവല്‍ 7:16
എങ്കിലും നിന്‍റെ മുന്‍പില്‍നിന്ന് ഞാന്‍ തള്ളിക്കളഞ്ഞസാവൂളില്‍ നിന്നെന്നപോലെ അവനില്‍നിന്ന് എന്‍റെ സ്ഥിരസ്നേഹം ഞാന്‍ പിന്‍വലിക്കുകയില്ല.
2 സാമുവല്‍ 7:15
ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റുചെയ്യുമ്പോള്‍ മാനുഷികമായ ദണ്‍ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും.
2 സാമുവല്‍ 7:14