അവിടുന്നു കാറ്റുകളെ ദൂതരും അഗ്നിയെയും അഗ്നിജ്വാലകളെയും സേവകരുമാക്കി.
സങ്കീര്‍ത്തനങ്ങള്‍ 104:4
കര്‍ത്താവിന്‍റെ അധികാരസീമയില്‍പ്പെട്ട സൃഷ്ടികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
സങ്കീര്‍ത്തനങ്ങള്‍ 103:22
അങ്ങയുടെ മന്ദിരത്തിന്‍റെ തുലാങ്ങള്‍ജലത്തിന്‍മേല്‍ സ്ഥാപിച്ചിരിക്കുന്നു;
അങ്ങു വാനമേഘങ്ങളെ രഥമാക്കി കാറ്റിന്‍റെ ചിറകുകളില്‍ സഞ്ചരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 104:3
വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്നപോലെ
അവിടുന്ന് ആകാശത്തെ വിരിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 104:2
എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്;
അവിടുന്നു മഹത്വവും തേജസ്സുംധരിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 104:1