ജറുസലെമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ് തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു.
ഏശയ്യാ 52:9
ശ്രദ്ധിക്കുക, നിന്‍റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടുകാണുന്നു.
ഏശയ്യാ 52:8
സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്‍റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്‍റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!
ഏശയ്യാ 52:7
എന്‍റെ ജനം എന്‍റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്.
ഏശയ്യാ 52:6
കര്‍ത്താവ് ചോദിക്കുന്നു: എന്‍റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോകുന്നതു കാണുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം? അവിടുന്ന് അരുളിച്ചെയ്യുന്നു: അവരുടെ ഭരണാധികാരികള്‍ വിലപിക്കുന്നു; എന്‍റെ നാമം നിത്യവും ഇടതടവില്ലാതെ നിന്ദിക്കപ്പെടുന്നു.
ഏശയ്യാ 52:5