മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.
പുറപ്പാട് 17:11
ജോഷ്വ അമലേക്കിനെയും അവന്‍റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി.
പുറപ്പാട് 17:13
മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്‍മേല്‍ ഇരുന്നു. അഹറോനും ഹൂറും അവന്‍റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്‍റെ കൈകള്‍ ഉയര്‍ന്നുതന്നെ നിന്നു.
പുറപ്പാട് 17:12
കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇതിന്‍റെ ഓര്‍മ നിലനിര്‍ത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചു കേള്‍പ്പിക്കുക. ആകാശത്തിന്‍ കീഴില്‍ നിന്ന് അമലേക്കിന്‍റെ സ്മ രണ ഞാന്‍ നിശ്ശേഷം മായിച്ചുകളയും.
പുറപ്പാട് 17:14
മോശ അവിടെ ഒരു ബലിപീഠം നിര്‍മിച്ച് അതിനുയാഹ്വെനിസ്സി എന്നു പേരു നല്‍കി.
പുറപ്പാട് 17:15