അപ്പോള്‍, ഞാനവളോട് നീ ആരുടെ മകളാണ്? എന്നു ചോദിച്ചു. നാഹോറിനു മില്‍ക്കായില്‍ ജനിച്ച ബത്തുവേലിന്‍റെ മകളാണ് ഞാന്‍ എന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവള്‍ക്കു മോതിരവും വളകളും കൊടുത്തു.
ഉല്‍പത്തി 24:47
അതിനുശേഷം എന്‍റെ യജമാനനായ അബ്രാഹത്തിന്‍റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ താണുവണങ്ങി ആരാധിച്ചു. എന്‍റെ യജമാനന്‍റെ മകന് അവന്‍റെ സഹോദരന്‍റെ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കു നയിച്ച അവിടുത്തെ ഞാന്‍ സ്തുതിച്ചു.
ഉല്‍പത്തി 24:48
അതുകൊണ്ട് എന്‍റെ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്തതയോടും കൂടിപെരുമാറുമെങ്കില്‍, അതു പറയുക, മറിച്ചാണെങ്കിലും പറയുക. എനിക്ക് അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ.
ഉല്‍പത്തി 24:49