അവര്‍ യേശുവിന്‍റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞു.
യോഹന്നാന്‍ 19:40
അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.
യോഹന്നാന്‍ 19:41
യഹൂദരുടെ ഒരുക്കത്തിന്‍റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു.
യോഹന്നാന്‍ 19:42