മലമ്പ്രദേശത്തെ ജനങ്ങളുംയൂഫ്രട്ടീസ്, ടൈഗ്രീസ്, ഹിദാസ്പസ് എന്നീ നദികളുടെ തീരങ്ങളില്‍ വസിച്ചിരുന്നവരും എലിമായരുടെ രാജാവായ അറിയോക്കും സമതലത്തില്‍ വച്ച് അവനോടു ചേര്‍ന്നു. അനവധി ജനതകള്‍ കല്‍ദായസൈന്യങ്ങളോടു ചേര്‍ന്നു.
യൂദിത്ത് 1:6
അക്കാലത്താണ് നബുക്കദ്നേസര്‍ രാജാവ് റാഗാവിന്‍റെ അതിര്‍ത്തിയിലുള്ള വിശാല മായ സമതലത്തില്‍ വച്ച് അര്‍ഫക്സാദ് രാജാവിനോട് ഏറ്റുമുട്ടിയത്.
യൂദിത്ത് 1:5
സൈന്യത്തിന് ഒന്നിച്ചു കടന്നുപോകാനും കാലാള്‍പടയ്ക്കു നിരയായി നീങ്ങാനും കഴിയുമാറ് കവാടങ്ങള്‍ എഴുപതു മുഴം ഉയരത്തിലും നാല്‍പതു മുഴം വീതിയിലുമാണ് പണിതത്.
യൂദിത്ത് 1:4