യൂദായില്‍നിന്ന് ഒളിച്ചോടിവന്ന ആരെയെങ്കിലും സെന്നാക്കെ രിബ്രാജാവ് വധിച്ചാല്‍ ഞാന്‍ അവരെ രഹസ്യമായി സംസ്കരിക്കും. വളരെപ്പേര്‍ അവന്‍റെ കോപാഗ്നിയില്‍പ്പെട്ടു മരിച്ചു. രാജാവ് മൃതദേഹങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.
തോബിത് 1:18
വിശക്കുന്നവര്‍ക്കു ഞാന്‍ ഭക്ഷണം കൊടുത്തു; നഗ്നര്‍ക്കു വസ്ത്രം നല്‍കി; എന്‍റെ ജനത്തിലാരുടെയെങ്കിലും മൃതശരീരം നിനെവേയുടെ മതിലിനു വെളിയില്‍ കിടക്കുന്നതു കണ്ടാല്‍, ഉടന്‍ ഞാന്‍ സംസ്കരിക്കുമായിരുന്നു.
തോബിത് 1:17
ഷല്‍മനേസറിന്‍റെ കാലത്ത് ഞാന്‍ എന്‍റെ നാട്ടുകാര്‍ക്കു വളരെയേറെഉപകാരം ചെയ്തിട്ടുണ്ട്.
തോബിത് 1:16