രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ മുഴുകുന്നു;
ഞാന്‍ ധ്യാനിക്കുകയും എന്‍റെ ആത്മാവില്‍ ഈ ചോദ്യമുയരുകയും ചെയ്തു:
സങ്കീര്‍ത്തനങ്ങള്‍ 77:6
കര്‍ത്താവ് എന്നേക്കുമായി തള്ളിക്കളയുമോ?
ഇനി ഒരിക്കലും അവിടുന്നുപ്രസാദിക്കുകയില്ലേ?
സങ്കീര്‍ത്തനങ്ങള്‍ 77:7
അവിടുത്തെ കരുണ എന്നേക്കുമായിനിലച്ചുവോ? അവിടുത്തെ വാഗ്ദാനങ്ങള്‍ എന്നേക്കുമായി അവസാനിച്ചുവോ?
സങ്കീര്‍ത്തനങ്ങള്‍ 77:8
കൃപ കാണിക്കാന്‍ ദൈവം മറന്നുപോയോ?
അവിടുന്നു കോപത്താല്‍ തന്‍റെ കരുണയുടെ വാതില്‍ അടച്ചുകളഞ്ഞുവോ?
സങ്കീര്‍ത്തനങ്ങള്‍ 77:9
അത്യുന്നതന്‍റെ ശക്തി പ്രകടമാകാത്തതാണ് എന്‍റെ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു.
സങ്കീര്‍ത്തനങ്ങള്‍ 77:10