അങ്ങനെ, ഹസായേല്‍ ജറുസലെംവിട്ടു. യോവാഷിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താ ന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.
2 രാജാക്കന്‍മാര്‍ 12:19
യോവാഷ് സില്ലായിലേക്കു പോകുംവഴി മില്ലോയിലുള്ള ഭവനത്തില്‍വച്ചു ഭൃത്യന്‍മാര്‍ ഗൂഢാലോചന നടത്തി അവനെ വധിച്ചു.
2 രാജാക്കന്‍മാര്‍ 12:20
ഷിമെയാത്തിന്‍റെ പുത്രന്‍ യൊസാക്കാറും ഷോമറിന്‍റെ മകന്‍ യഹോസബാദും ആണ് അവനെ വധിച്ചത്. അവനെ ദാവീദിന്‍റെ നഗരത്തില്‍ പിതാക്കന്‍മാരോടുകൂടെ സംസ്കരിച്ചു. പുത്രന്‍ അമാസിയാ രാജാവായി.
2 രാജാക്കന്‍മാര്‍ 12:21