നീതിമാന്‍മാര്‍ അവരുടെ അവസാനം കണ്ട് സന്തോഷിക്കുന്നു.
നിഷ്കളങ്കര്‍ അവരെ നോക്കിപരിഹസിച്ചു പറയുന്നു:
ജോബ് 22:19
തീര്‍ച്ചയായും ഞങ്ങളുടെ ശത്രുക്കള്‍പിഴുതെറിയപ്പെട്ടിരിക്കുന്നു.
അവര്‍ അവശേഷിപ്പിച്ചത്അഗ്നിക്കിരയാവുകയും ചെയ്തു.
ജോബ് 22:20
ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക.
അപ്പോള്‍ നിനക്കു നന്‍മ വരും.
ജോബ് 22:21
അവിടുത്തെ അധരങ്ങളില്‍നിന്ന് ഉപദേശം സ്വീകരിക്കുക;
അവിടുത്തെ വാക്കുകള്‍ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക.
ജോബ് 22:22
സര്‍വശക്തന്‍റെ സന്നിധിയിലേക്കു
തിരിച്ചു വരുകയും
നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍,
നിന്‍റെ കൂടാരത്തില്‍നിന്ന് അനീതിയെനീ അകറ്റിക്കളയുമെങ്കില്‍,
ജോബ് 22:23