ശത്രുസൈന്യം യോവാബിനോടുയുദ്ധംചെയ്തു. ദാവീദിന്‍റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഊറിയായും വധിക്കപ്പെട്ടു.
2 സാമുവല്‍ 11:17
അവന്‍ ദൂതനു നിര്‍ദേശം നല്‍കി.
2 സാമുവല്‍ 11:19
അവന്‍ ഇങ്ങനെ എഴുതി: ഉഗ്രയുദ്ധം നടക്കുന്നിടത്ത് ഊറിയായെ മുന്നണിയില്‍ നിര്‍ത്തുക; പിന്നെ അവന്‍ വെട്ടേറ്റു മരിക്കേണ്ടതിന് അവനെ വിട്ടുപിന്‍വാങ്ങുക.
2 സാമുവല്‍ 11:15
യോവാബ് നഗരം വളയവേ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊറിയായെ നിര്‍ത്തി.
2 സാമുവല്‍ 11:16
യോവാബ് ആളയച്ച്യുദ്ധ വാര്‍ത്ത ദാവീദിനെ അറിയിച്ചു.
2 സാമുവല്‍ 11:18