അവന്‍ അവരെ ബത്ത്ഹോറോണ്‍ചുരത്തിലൂടെ സമതലംവരെ പിന്തുടര്‍ന്നു. ശത്രുക്കളില്‍ എണ്ണൂറുപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഫിലിസ്ത്യരുടെ നാട്ടിലേക്കു പലായനം ചെയ്തു.
1 മക്കബായര്‍ 3:24
അന്നുമുതല്‍ യൂദാസിനെയും സഹോദരന്‍മാരെയും കുറിച്ചുള്ള ഭയം വ്യാപിച്ചു. ചുറ്റുമുള്ള വിജാതീയര്‍ പരിഭ്രാന്തരായി.
1 മക്കബായര്‍ 3:25
അവന്‍റെ കീര്‍ത്തി രാജസന്നിധിയിലെത്തി. യൂദാസിന്‍റെ യുദ്ധങ്ങള്‍ വിജാതീയര്‍ക്കു സംസാരവിഷയമായി.
1 മക്കബായര്‍ 3:26