മനുഷ്യരെയും മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കടലിലെ മത്സ്യങ്ങളെയും ഞാന്‍ ഉന്‍മൂലനം ചെയ്യും. ദുഷ്ടരെ ഞാന്‍ തകര്‍ക്കും. ഭൂമുഖത്തുനിന്നു ഞാന്‍ മനുഷ്യവംശത്തെ വിച്ഛേദിക്കും കര്‍ത്താവ് അരുളിച്ചെയ്യുന്നു.
സെഫാനിയാ 1:3
ഞാന്‍ യൂദായ്ക്കും ജറുസലെം നിവാസികള്‍ക്കും എതിരേ എന്‍റെ കരം നീട്ടും. ബാലിന്‍റെ ഭക്തന്‍മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്‍മാരുടെ നാമത്തെയും ഈ സ്ഥലത്തു നിന്നു ഞാന്‍ വിച്ഛേദിക്കും.
സെഫാനിയാ 1:4
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഭൂമുഖത്തുനിന്നു സര്‍വവും തുടച്ചുമാറ്റും.
സെഫാനിയാ 1:2
യൂദാരാജാവും അമ്മോന്‍റെ പുത്രനുമായ ജോസിയായുടെ കാലത്തു കുഷിയുടെ മകന്‍ സെഫാനിയായ്ക്കു കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്. കുഷി ഗദാലിയായുടെയും ഗദാലിയാ അമറിയായുടെയും അമറിയാ ഹെസക്കിയായുടെയും പുത്രനാണ്.
സെഫാനിയാ 1:1
കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കല മാന്‍റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്‍റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.
ഹബക്കുക്ക് 3:19