എന്‍റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത് എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല.
3 യോഹന്നാന്‍ 1:4
വാത്സല്യഭാജനമേ, നിന്‍റെ ആത്മാവു ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെ തന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ ഥിക്കുന്നു.
3 യോഹന്നാന്‍ 1:2
നീ സത്യമനുസരിച്ചാണു ജീവിക്കുന്നത് എന്ന് സഹോദരന്‍മാര്‍ വന്നു നിന്‍റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.
3 യോഹന്നാന്‍ 1:3
വാത്സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനു യോജിച്ച പ്രവൃത്തികളാണ്.
3 യോഹന്നാന്‍ 1:5
അവര്‍ സഭയുടെ മുമ്പാകെ നിന്‍റെ സ്നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീ അവരെയാത്രയാക്കുന്നതു നന്നായിരിക്കും.
3 യോഹന്നാന്‍ 1:6