അവള്‍ പറഞ്ഞു: ഇതാ, എന്‍റെ പരിചാരികയായ ബില്‍ഹാ; അവളെ പ്രാപിക്കുക. അവളുടെ സന്താനത്തെ അവള്‍ എന്‍റെ മടിയില്‍ വയ്ക്കും. അങ്ങനെ അവളിലൂടെ എനിക്കും മക്കളെ ലഭിക്കും.
ഉല്‍പത്തി 30:3
അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?
ഉല്‍പത്തി 30:2
യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്‍റെ സഹോദരിയോട് അസൂയതോന്നി.
ഉല്‍പത്തി 30:1
അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അവള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; അതുകൊണ്ട്, അവള്‍ അവനു യൂദാ എന്നു പേരിട്ടു. പിന്നീട് കുറേകാലത്തേക്ക് അവള്‍ പ്രസവിച്ചില്ല.
ഉല്‍പത്തി 29:35
അവള്‍ തന്‍റെ പരിചാരിക ബില്‍ഹായെ അവനു നല്‍കി, യാക്കോബ് അവളെ പ്രാപിച്ചു.
ഉല്‍പത്തി 30:4