നിങ്ങള്‍ ധീരന്‍മാരായിരിക്കുവിന്‍. നിങ്ങളുടെ കൈകള്‍ തളരാതിരിക്കട്ടെ. നിങ്ങളുടെ പ്രവൃത്തികള്‍ക്കു പ്രതിഫലം ലഭിക്കും.
2 ദിനവൃത്താന്തം 15:7
ഒദേദിന്‍റെ മകന്‍ അസറിയായുടെ പ്രവചനം കേട്ട് ആസാ ധൈര്യപ്പെട്ടു. യൂദായിലും ബഞ്ചമിനിലും എഫ്രായിം മലമ്പ്രദേശത്തും അവന്‍ പിടിച്ചടക്കിയ നഗരങ്ങളിലുംനിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കികളഞ്ഞു. ദേവാലയ പൂമുഖത്തിന്‍റെ മുന്‍പിലുണ്ടായിരുന്ന...
2 ദിനവൃത്താന്തം 15:8
കര്‍ത്താവ് ആസായോടുകൂടെ ഉണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ എഫ്രായിം, മനാസ്സെ, ശിമയോന്‍ എന്നീ ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് അനേകര്‍ അവനോടുചേര്‍ന്ന് അവന്‍റെ രാജ്യത്തു താമസമാക്കി. യൂദായ്ക്കും ബഞ്ചമിനും പുറമേ ഇസ്രായേലില്‍ നിന്നു കൂറുമാറി...
2 ദിനവൃത്താന്തം 15:9
ആസായുടെ പതിനഞ്ചാംഭരണവര്‍ഷം മൂന്നാംമാസം എല്ലാവരും ജറുസലെമില്‍ സമ്മേളിച്ചു.
2 ദിനവൃത്താന്തം 15:10
ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതിനാല്‍ ജനത ജനതയ്ക്കെതിരായും നഗരം നഗരത്തിനെതിരായുംയുദ്ധം ചെയ്തു ഛിന്നഭിന്നമായി.
2 ദിനവൃത്താന്തം 15:6