അങ്ങനെദൈവം നിങ്ങളുടെ പിതാവിന്‍റെ ആടുകളെ അവനില്‍ നിന്നെടുത്ത് എനിക്കു തന്നിരിക്കുന്നു.
ഉല്‍പത്തി 31:9
ആടുകള്‍ ഇണചേരുന്നകാലത്ത് എനിക്കുണ്ടായ സ്വപ്നത്തില്‍ ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇണചേരുന്ന മുട്ടാടുകളൊക്കെ പൊട്ടും പുള്ളിയും വരയുമുള്ളവയായിരുന്നു.
ഉല്‍പത്തി 31:10
അപ്പോള്‍ ദൈവത്തിന്‍റെ ദൂതന്‍ സ്വപ്നത്തില്‍യാക്കോബേ എന്നു വിളിച്ചു. ഇതാ ഞാന്‍, എന്നു ഞാന്‍ വിളികേട്ടു.
ഉല്‍പത്തി 31:11