മര്‍ത്യരായ അവരോടുപോലും അങ്ങ് ദയ കാണിച്ചു. അവരെ ക്രമേണ നശിപ്പിക്കാന്‍, അങ്ങയുടെ സൈന്യത്തിന്‍റെ മുന്നോടിയെന്നപോലെ അങ്ങ് കടന്നലുകളെ അയച്ചു.
ജ്ഞാനം 12:8
അധര്‍മികളായ അവരെയുദ്ധത്തില്‍ നീതിമാന്‍മാരുടെ കരങ്ങളില്‍ ഏല്‍പിക്കാനോ, ഹിംസ്രജന്തുക്കളുടെ ഒറ്റക്കുതിപ്പുകൊണ്ടോ അങ്ങയുടെ ദൃഢമായ ഒരു വാക്കുകൊണ്ടോ നശിപ്പിക്കാനോ കഴിയാഞ്ഞിട്ടല്ല ഇങ്ങനെ ചെയ്തത്.
ജ്ഞാനം 12:9
അങ്ങേക്ക് ഏറ്റവും പ്രീതിജനകമായരാജ്യം ദൈവദാസരായ ഞങ്ങള്‍ കുടിയേറി സ്വന്തമാക്കാനായിരുന്നു ഇത്.
ജ്ഞാനം 12:7