നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസം ഗങ്ങളില്‍ ഒരിക്കലും മുഖസ്തുതിയുടെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്‍റെ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്ഷി.
1 തെസലോനിക്കാ 2:5
സുവിശേഷം ഭരമേല്‍ക്കാന്‍ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്നദൈവത്തെ പ്രീതിപ്പെടുത്താനാണ്.
1 തെസലോനിക്കാ 2:4
ക്രിസ്തുവിന്‍റെ അപ്പസ്തോലന്‍മാരെന്ന നിലയില്‍ മേന്‍മ ഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍നിന്നോ മറ്റു മനുഷ്യരില്‍നിന്നോ മഹത്വം അന്വേഷിച്ചില്ല.
1 തെസലോനിക്കാ 2:6