നീ അവരോട് പറയണം: തങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം അസ്തമിച്ചിരിക്കുന്നു; അവരുടെ നാവില്‍നിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.
ജറെമിയാ 7:28
ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീ അവരെ വിളിക്കണം; അവര്‍ വിളി കേള്‍ക്കുകയില്ല.
ജറെമിയാ 7:27
എന്നാല്‍ അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. പ്രത്യുത മര്‍ക്കടമുഷ്ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്‍മാരെക്കാളധികം തിന്‍മചെയ്തു.
ജറെമിയാ 7:26