മോശ, യുദ്ധം കഴിഞ്ഞു വന്ന സഹസ്രാധിപന്‍മാരും ശതാധിപന്‍മാരുമായ പടത്തല വന്‍മാരോടു കോപിച്ചു.
സംഖ്യ 31:14
അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?
സംഖ്യ 31:15
ഇവരാണു ബാലാമിന്‍റെ ഉപദേശപ്രകാരം പെയോറിലെ സംഭവത്തില്‍ ഇസ്രായേല്യരെ കര്‍ത്താവിനെതിരേ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത്. അന്നു കര്‍ത്താവിന്‍റെ സമൂഹത്തില്‍ മഹാമാരിയുണ്ടായി.
സംഖ്യ 31:16