അതിനാല്‍, ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: തിരിച്ചുവന്ന് സ്വസ്ഥമായിരുന്നാല്‍ നിങ്ങള്‍ രക്ഷപെടും. സ്വസ്ഥതയും ആശ്രയവും ആയിരിക്കും നിങ്ങളുടെ ബലം. എന്നാല്‍, നിങ്ങള്‍ അങ്ങനെ ആയിരിക്കുകയില്ല.
ഏശയ്യാ 30:15
അതു നിര്‍ദയം അടിച്ചുടച്ച കുശവന്‍റെ കലംപോലെ ആയിരിക്കും. അടുപ്പില്‍ നിന്നു തീ കോരുന്നതിനോ, കല്‍ത്തൊട്ടിയില്‍ നിന്നു വെള്ളം കോരിയെടുക്കുന്നതിനോ ഉപകരിക്കുന്ന ഒരു കഷണംപോലും അതില്‍ അവശേഷിക്കുകയില്ല.
ഏശയ്യാ 30:14
ഈ അകൃത്യം നിങ്ങള്‍ക്കു തകര്‍ന്നു വീഴാറായി തളളിനില്‍ക്കുന്ന ഉയര്‍ന്ന മതിലിലെ വിള്ളല്‍ പോലെയായിരിക്കും.
ഏശയ്യാ 30:13