Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യൂദായിലും അവശേഷിക്കുന്ന ജനത്തിനുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെപ്പറ്റി കര്‍ത്താവിനോട് ആരായുവിന്‍. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതിന്‍പ്രകാരം നമ്മുടെ പിതാക്കന്‍മാര്‍ കര്‍ത്താവിന്‍റെ വചനം...
2 ദിനവൃത്താന്തം 34:21
ഹില്‍ക്കിയായും രാജാവയച്ച മറ്റുള്ള വരും കൂടി ഹുല്‍ദാപ്രവാചികയുടെ അടുക്കല്‍ച്ചെന്നു വിവരം അറിയിച്ചു. ഹസ്രായുടെ മകനായ തോക്ഹത്തിന്‍റെ മകനും വസ്ത്രം സൂക്ഷിപ്പുകാരനുമായ ഷല്ലൂമിന്‍റെ ഭാര്യയാണ് അവള്‍. പുതിയ ജറുസലെമി ലാണ് അവള്‍...
2 ദിനവൃത്താന്തം 34:22
അവള്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളെ അയച്ചവനോടു ചെന്നു പറയുവിന്‍.
2 ദിനവൃത്താന്തം 34:23
കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാരാജാവിന്‍റെ മുന്‍പില്‍ വായിക്കപ്പെട്ട ഗ്രന്ഥത്തില്‍എഴുതിയിരിക്കുന്ന സകല ശാപങ്ങളും ഈ സ്ഥലത്തിന്‍മേലും ഇവിടത്തെനിവാസികളുടെമേലും ഞാന്‍ വര്‍ഷിക്കും
2 ദിനവൃത്താന്തം 34:24
അവര്‍ എന്നെ പരിത്യജിക്കുകയും അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും അങ്ങനെ തങ്ങളുടെ കരവേലകളാല്‍ എന്നെ പ്രകോപിപ്പിക്കുകയുംചെയ്തതിനാല്‍ ഈ സ്ഥലത്തിന്‍മേല്‍എന്‍റെ ക്രോധം ഞാന്‍ ചൊരിയും. അതു ശമിക്കുകയില്ല.
2 ദിനവൃത്താന്തം 34:25

പഴയ നിയമം

   

എസ്തേര്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21     
   

എസ്തേര്‍10

മൊര്‍ദെക്കായുടെ മഹത്വം

1 അഹസ്വേരൂസ് രാജാവ് ദേശത്തും തീരപ്രദേശങ്ങളിലും കരം ചുമത്തി.2 അവന്‍റെ വീരപ്രവൃത്തികളും മൊര്‍ദെക്കായ്ക്കു നല്‍കിയ ഉന്നതസ്ഥാനങ്ങളുടെ വിവരവും മേദിയായിലെയും പേര്‍ഷ്യയിലെയും രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.3 യഹൂദനായ മൊര്‍ദെക്കായ് അഹസ്വേരൂസ്രാജാവിനു തൊട്ടടുത്ത സ്ഥാനമുള്ളവനും, യഹൂദരുടെ ഇടയില്‍ ഉന്നത നും, തന്‍റെ വിപുലമായ സഹോദരഗണത്തിനു സുസമ്മതനും ആയിരുന്നു; എന്തെന്നാല്‍, അവന്‍ സ്വജനത്തിന്‍റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.4 മൊര്‍ദെക്കായ് പറഞ്ഞു: ഇതെല്ലാം ദൈവത്തില്‍നിന്നാണു വന്നത്.5 ഇവയെക്കുറിച്ച് എനിക്കുണ്ടായ സ്വപ്നം ഞാന്‍ ഓര്‍മിക്കുന്നു. അതിലൊന്നുപോലും സംഭവിക്കാതിരുന്നില്ല.6 നദിയായി മാറിയ കൊച്ചരുവി; പ്രകാശവും, സൂര്യനും, സമൃദ്ധിയായ ജല വും! ആ നദിയാണ്, രാജാവു പരിഗ്രഹിച്ചു രാജ്ഞിയാക്കിയ എസ്തേര്‍.7 രണ്ടു ഭീകര സത്വങ്ങള്‍ ഹാമാനും ഞാനും ആണ്.8 ജന തകള്‍ യഹൂദരുടെ നാമം നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയവരാണ്.9 എന്‍റെ ജനമാകട്ടെ, ദൈവത്തോടു നിലവിളിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്ത ഈ ഇസ്രായേലാണ്. കര്‍ത്താവ് തന്‍റെ ജനത്തെ രക്ഷിച്ചിരിക്കുന്നു. ഈ തിന്‍മകളില്‍നിന്നെല്ലാം കര്‍ത്താവ് ഞങ്ങളെ മോചിപ്പിച്ചിരിക്കുന്നു; ജനതകളുടെയിടയില്‍ സംഭവിച്ചിട്ടില്ലാത്ത വലിയ അടയാളങ്ങളു10 ഈ ലക്ഷ്യത്തിനുവേണ്ടി ദൈവം തന്‍റെ ജനത്തിന് ഒന്നും മറ്റെല്ലാ ജനതയ്ക്കും വേണ്ടി മറ്റൊന്നുമായി രണ്ടു നറുക്ക് ഉണ്ടാക്കി.11 നറുക്കിന്‍പ്രകാരം സകല ജനതകളുടെയും ഇടയില്‍ ദൈവം നിശ്ചയിച്ച നാഴികയിലും നിമിഷത്തിലും ദിവസത്തിലും സംഭവിച്ചു.12 കര്‍ത്താവ് തന്‍റെ ജനത്തെ സ്മരിക്കുകയും തന്‍റെ അവകാശത്തിനുവേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു.13 ആകയാല്‍, അവര്‍ ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങളില്‍ ദൈവ സന്നിധിയില്‍ ആനന്ദത്തോടും ആഹ്ലാദത്തോടും കൂടെ സമ്മേളിച്ച് തലമുറ തലമുറയായി, തന്‍റെ ജനമായ ഇസ്രായേലില്‍ എന്നേക്കും ഇത് ആചരിക്കണം.