വിറകു കീറിയിട്ടിരിക്കുന്നതുപോലെഅവരുടെ അസ്ഥികള്‍ പാതാളവാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 141:7
അവരുടെന്യായാധിപന്‍മാര്‍ പാറയില്‍നിന്നു തള്ളിവീഴ്ത്തപ്പെടും;
അപ്പോള്‍ എന്‍റെ വാക്ക് എത്രസൗമ്യമായിരുന്നെന്ന് അവര്‍ അറിയും.
സങ്കീര്‍ത്തനങ്ങള്‍ 141:6
എന്‍റെ നന്‍മയ്ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ!
എന്നാല്‍, ദുഷ്ടരുടെ തൈലംഎന്‍റെ ശിരസ്സിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ!
എന്‍റെ പ്രാര്‍ഥന എപ്പോഴും അവരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരാണ്.
സങ്കീര്‍ത്തനങ്ങള്‍ 141:5
എന്‍റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ!
അക്രമികളോടു ചേര്‍ന്നു ദുഷ്കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ!
അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക് ഇടവരുത്തരുതേ!
സങ്കീര്‍ത്തനങ്ങള്‍ 141:4
കര്‍ത്താവേ, എന്‍റെ നാവിനുകടിഞ്ഞാണിടണമേ!
എന്‍റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ!
സങ്കീര്‍ത്തനങ്ങള്‍ 141:3