ഞാന്‍ നിനക്കായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളുടെ എണ്ണം അവരുടെ ദുഷ്ടതയുടെ വത്സരങ്ങള്‍ക്കനുസരിച്ചാണ് മുന്നൂറ്റിത്തൊണ്ണൂറു ദിവസം. ഇസ്രായേല്‍ ഭവനത്തിന്‍റെ പാപഭാരം അത്രയും നാള്‍ നീ വഹിക്കണം.
എസെക്കിയേല്‍ 4:5
ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും പട്ടണത്തിനും മധ്യേ ഇരുമ്പുമതിലെന്നപോലെ സ്ഥാപിക്കുക. അതിന് അഭിമുഖമായി നില്‍ക്കുക. നീ അതിനെ ആക്രമിക്കാന്‍ പോവുകയാണ്. ഉപരോധം ബലപ്പെടുത്തുക. ഇത് ഇസ്രായേല്‍ഭവനത്തിന് അടയാളമായിരിക്കും.
എസെക്കിയേല്‍ 4:3
നീ ഇടത്തുവശം ചരിഞ്ഞു കിടക്കുക. ഇസ്രായേല്‍ ഭവനത്തിന്‍റെ പാപം ഞാന്‍ നിന്‍റെ മേല്‍ ചുമത്തും. അങ്ങനെ നീ കിടക്കുന്നിടത്തോളംനാള്‍ അവരുടെ പാപഭാരം നീ ചുമക്കും.
എസെക്കിയേല്‍ 4:4
അതു പൂര്‍ത്തിയാക്കിയശേഷം നീ വലത്തുവശം ചരിഞ്ഞു കിടക്കുക.യൂദാഭവനത്തിന്‍റെയും പാപഭാരം നീ വഹിക്കണം. ഒരു വര്‍ഷത്തിന് ഒരു ദിവസംവച്ച് നാല്‍പതു ദിവസം നിനക്കായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.
എസെക്കിയേല്‍ 4:6
നീ ജറുസലെമിന്‍റെ ഉപരോധത്തിനുനേരേ മുഖം തിരിക്കുക. നിന്‍റെ കൈ നഗ്നമാക്കിക്കൊണ്ട് നഗരത്തിനെതിരായി പ്രവചിക്കണം.
എസെക്കിയേല്‍ 4:7